മൈനാഗപ്പള്ളി , കരുനാഗപ്പള്ളിയുടെയും ശാസ്താംകോട്ടയുടെയും മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു (കരുനാഗപ്പള്ളിയിൽ നിന്ന് 7 കിലോമീറ്റർ കിഴക്കും ശാസ്താംകോട്ടയിൽ നിന്ന് 4 കിലോമീറ്റർ പടിഞ്ഞാറും)
മൈനാഗപ്പള്ളി പടിഞ്ഞാറൻ അതിർത്തികൾ തൊടിയൂർ പഞ്ചായത്തുമായും തെക്കൻ അതിർത്തി തേവലക്കര പഞ്ചായത്തുമായും പങ്കിടുന്നു, കൂടാതെ വടക്കേ അതിർത്തി ശൂരനാട് പഞ്ചായത്തും കിഴക്കേ അതിർത്തി ശാസ്താംകോട്ട പഞ്ചായത്തും ആണ്
പ്രകൃതി രമണീയമായ സ്‌ഥലമാണ് മൈനാഗപ്പള്ളി , ഇവിടെ നെൽവയലുകൾ, തെങ്ങുകൾ തുടങ്ങി നിരവധി കൃഷി സ്ഥലങ്ങളും, വ്യാപാര സ്ഥാപനങ്ങൾ, മെഡിക്കൽ ക്ലിനിക്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയും നിരവധിയുണ്ട്.